കണിച്ചാർ : കണിച്ചാർ എസ് എൻ റോഡിലാണ് ഗ്യാസ് സിലിൻഡറുകളുമായി പോയ അശോക് ലേയ്‌ലൻഡ് ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. വൈദ്യുത പോസ്റ്റ് ഒടിഞ്ഞതിനാൽ പ്രദേശത്തേക്ക് വൈദ്യുതി തടസ്സമുണ്ടായി
റോഡിന്റെ വീതിക്കുറവും അരിക് ഭിത്തി ഇല്ലാത്തതുമാണ് അപകടത്തിന് കാരണം.
വീടുകളിലേക്ക് ഗ്യാസ് സിലിണ്ടറുകളുമായി പോയ എച്ച് പി കമ്പനിയുടെ വാഹനമാണ് അപകടത്തിൽപെട്ടത്.
നാട്ടുകാരായ ജിബിൻ ജെയ്സൺ, ജിജീഷ് നെടുംപുറം, മാത്യു തൂമ്പുങ്കൽ, ബിജു തയ്യിൽ, മോഹനൻ പാലപ്പിള്ളിൽ, മനു പാമ്പലായം, രതീഷ് തുടങ്ങിയവരുടെ സമയോചിതമായ ഇടപെടലിലൂടെ മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായി.
Accident after gas truck overturns